മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡലായ ഡാസ്ലിങ് ന്യു ഡിസയറിൻറെ ലോഞ്ചിങ് എ.വി.ജി മോട്ടോർസ് ബേക്കർ ജംഗ്ഷൻ ഷോറൂമിൽ നവംബർ 14 -)o തീയതി എ.വി.ജി ഗ്രൂപ്പ് ചെയർമാൻ ശ്രീ: എ.വി.ജോർജ്, CEO – ബീന തോമസ്, ചീഫ് ജനറൽ മാനേജർ – സിജി. പി. മാത്യു, റീജിയണൽ മാനേജർ – ജസ്റ്റിൻ. കെ. വർക്കി എന്നിവർ ചേർന്ന് നിർവഹിച്ചു.
ഇന്റീരിയറിലും എക്സ്റ്റീയറിലും അടിമുടി മാറ്റങ്ങളുമായി വിപണിയിലെത്തിയ ഡിസയറിന് 6.79 ലക്ഷം രൂപ മുതല്‍ 10.14 ലക്ഷം രൂപ (എക്സ് ഷോറൂം ഡൽഹി) വരെയാണ് വില. 25.71 കിലോമീറ്റർ/ ലി. വരെ മൈലേജുമായി Global NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാർ റേറ്റിങ്ങ് നേടി സുരക്ഷയില്‍ കരുത്തും തെളിയിച്ചാണ് പുതിയ ഡിസയർ നിരത്തിലിറങ്ങുന്നത്. ഇലക്ട്രിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയാണ് പുതിയ ഡിസയറിലെ പ്രധാന ഫീച്ചറുകള്‍.